News
ഇത്തിക്കര ആറ്റിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം : ഇത്തിക്കര ആറ്റിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കോളജ് വിദ്യാർത്ഥിനിയായ ഐശ്വര്യ (19) യുടെ മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയത്.
പാരിപ്പള്ളി എഴിപ്പുറത്ത് ഷൈൻ വിഹാറിൽ പ്രേംസുഭാഷിന്റെ മകളാണ് ഐശ്വര്യ. കുട്ടിയെ ഇന്നലെ മുതൽ കൊല്ലം പാരിപ്പള്ളിയിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇത്തിക്കര ആറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.