News
എഎസ്ഐയുടെ കൊലപാതകം:മുഖ്യ സൂത്രധാരൻ പിടിയിൽ
ബെംഗളൂരു: കളിയിക്കാവിളയിൽ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ പിടിയിൽ. നിരോധിത ഭീകരവാദ സംഘടനയായ അൽ ഉമ തലവൻ മെഹബൂബ് പാഷയാണ് ബംഗളുരു പോലീസിന്റെ പിടിയിലായത്. പാഷയുടെ കൂട്ടാളികളായ ജെബീബുള്ള, മൻസൂർ, അജ്മത്തുള്ള എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബെംഗളൂരു എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ബെംഗളൂരു പോലീസ് കസ്റ്റഡിൽ വാങ്ങി.
അതേസമയം പ്രതികളുടെ കേരള ബന്ധം പരിശോധിക്കാൻ ക്യൂ ബ്രാഞ്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഭരണ-പോലീസ് സംവിധാനങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പോലീസുകാരനെ കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരേ യുഎപിഎ ചുമത്തിയത്.