Top Stories

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് നിർഭയയുടെ അമ്മ മാപ്പുനൽകണമെന്ന് ഇന്ദിര ജയ്സിങ്; ബലാൽസംഗികളെ പിന്തുണച്ച് ഉപജീവനം കഴിയുന്ന ഇന്ദിരാ ജയ്സിംഗിനെ പോലുള്ളവർ കാരണം ഇവിടെ ബലാൽസംഗങ്ങൾ അവസാനിക്കുന്നില്ല എന്ന് നിർഭയയുടെ അമ്മ.

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് നിർഭയയുടെ അമ്മ മാപ്പ് നൽകണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്. നളിനിക്ക് മാപ്പുകൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നും ട്വിറ്ററിലൂടെ ഇന്ദിര ജയ്‌സിംഗ് നിർഭയയുടെ അമ്മ ആശാദേവിയോട് ആവശ്യപ്പെട്ടു.

‘നിർഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു. അങ്ങനെയിരിക്കുമ്പോൾ തന്നെ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണണെന്ന് ഞാൻ ആശാദേവിയോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. എന്നാൽ വധശിക്ഷക്ക് എതിരാണ്’ എന്നാണ് ഇന്ദിരാ ജെയ്സിങ് ട്വിറ്ററിൽ കുറിച്ചത്.

ഇതിൽ പ്രതിഷേധിച്ച് നിർഭയയുടെ അമ്മ ആശാ ദേവി രംഗത്തെത്തി. അത്തരമൊരു നിർദേശം എന്റെ മുന്നിൽ വെക്കാൻ ഇന്ദിരാ ജെയ്സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇന്ദിരാ ജെയ്സിങിനെ പോലുള്ള ആളുകൾ കാരണം ബലാത്സംഗത്തിന് ഇരയായവർക്ക് നീതി ലഭ്യമാകുന്നില്ലെന്നും ആശാ ദേവി പറഞ്ഞു. സുപ്രീംകോടതിയിൽ വെച്ച് നിരവധി തവണ ഞാൻ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കൽ പോലും അവർ എനിക്ക് ക്ഷേമം നേരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് അവർ കുറ്റവാളികൾക്ക് വേണ്ടി സംസാരിക്കുന്നു. ബലാത്സംഗ പ്രതികളെ പിന്തുണച്ച് ഇത്തരം ആളുകൾ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങൾ അവസാനിക്കുന്നില്ല എന്നും ആശാ ദേവി പറഞ്ഞു. നിരവധി പേരാണ് ഇന്ദിര ജയ്‌സിംഗിന്റെ പോസ്റ്റിനെ വിമർശിച്ചുകൊണ്ട് കമന്റ് ഇട്ടിരിക്കുന്നത്.https://twitter.com/IJaising/status/1218195956551708673?s=19

advertisement

Al-Jazeera-Optics
Advertisement
Advertisement

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button