News
നാല് പെൺമക്കളെ വർഷങ്ങളായി ലൈംഗിക പീഢനം നടത്തിവന്ന പിതാവ് പിടിയിൽ
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ നാല് പെൺമക്കളെ വർഷങ്ങളായി ലൈംഗിക പീഢനം നടത്തിവന്ന പിതാവിനെ അറസ്റ്റ് ചെയ്തു. 17, 15, 13, 10 വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടികൾ സ്കൂൾ അധികൃതരോട് പീഡന വിവരം തുറന്നു പറയുന്നത്. സ്കൂൾ അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. 47 വയസ്സുള്ള ഇയാൾ വർഷങ്ങളായി പെൺമക്കളെ പീഡിപ്പിച്ചു വരികയായിരുന്നു.
കുട്ടികളിൽ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെൺകുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്തു. ഇവരുടെ അറിവോടെയാണ് പീഡനം നടന്നതെങ്കിൽ ഇവർക്കെതിരെയും പോലീസ് നിയമ നടപടി സ്വീകരിക്കും.