News

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

കോട്ടയം : ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്  2 പേർ മരിച്ചു. സ്കൂട്ടർ യാത്രികരായ വയലാ കുന്നുംപുറത്ത് ഹരി (48), കൂടെയുണ്ടായിരുന്ന സ്ത്രീ എന്നിവരാണു മരിച്ചത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരുടെയും ശരീരഭാഗങ്ങൾ റോഡിൽ ചിതറിക്കുകയായിരുന്നു. സ്ത്രീയുടെ കാൽ അറ്റുപോയിട്ടുണ്ട്.

ഇന്നലെ രാത്രി 11.30നാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തു നിന്നു വന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് തെറിച്ചുവീണ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. കടപ്ലാമറ്റത്ത് ടാറിങ് തൊഴിലാളിയാണ് മരിച്ച ഹരി. ലോറിയുടെ ഡ്രൈവറെ പൊലീസ് പിടികൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button