പ്രവാസിയുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഘം പിടിയിൽ
തിരുവനന്തപുരം: പ്രവാസിയുടെ വീട്ടിൽ കയറി 41 പവൻ സ്വർണാഭരണങ്ങളും അര ലക്ഷത്തോളം രൂപയും മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ മോഷണം നടത്തിയ നാലുപേരാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതി ആറ്റിങ്ങൽ ആർ എസ് നിവാസിൽ രവീന്ദ്രൻ മകൻ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ്, പെരുങ്കുളം തൊപ്പിച്ചന്ത റോഡുവിള വീട്ടിൽ ജാഫർ മകൻ സിയാദ്, വക്കം വലിയ പള്ളി മേത്തര്‍ വിളാകം വീട്ടിൽ അബു മകൻ സിയാദ് , പെരുങ്കളം എംവിപി ഹൗസിൽ നിസാറുദീൻ മകൻ സെയ്ദലി എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി യാസിൻ ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

പകൽ സമയങ്ങളിൽ അലഞ്ഞ് നടന്ന് ആൾ താമസമില്ലാത്ത വീടു കണ്ടെത്തി രാത്രികാലങ്ങളിൽ വെട്ടുകത്തി പാര എന്നിവ ഉപയോഗിച്ച് വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ റൂറൽ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ

