Top Stories

ഒരു ലക്ഷ്യത്തിനായി പോരാടുമ്പോൾ രാഷ്ട്രപിതാവ് നൽകിയ അഹിംസയുടെ സന്ദേശം മറക്കരുത്:രാഷ്ട്രപതി

ന്യൂഡൽഹി : ഭരണഘടനാ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ബാധ്യസ്ഥരാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ലക്ഷ്യത്തിനായി പോരാടുമ്പോൾ എല്ലാവരും, പ്രത്യേകിച്ച് യുവാക്കൾ മനുഷ്യരാശിക്ക് നമ്മുടെ രാഷ്ട്രപിതാവ് നൽകിയ അഹിംസയുടെ സന്ദേശം മറക്കരുത്. അദ്ദേഹത്തിന്റെ ജീവിത മൂല്യങ്ങൾ ഓർത്താൽ ഭരണഘടനാ ആശയങ്ങൾ പിന്തുടരാൻ എളുപ്പം സാധിക്കുന്നതാണ്.ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന നിലയിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന അവകാശങ്ങൾ നൽകുന്നുണ്ട്. നിയമനിർമാണം, ഭരണനിർവഹണം, നീതിന്യായം എന്നീ മൂന്ന് ഭാഗങ്ങളാണ് രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെങ്കിലും ഓരോ പൗരന്മാരുമാണ് രാജ്യത്തിന്റെ യഥാർഥ ശക്തിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

സ്വച്ഛ് ഭാരത് അഭിയാൻ എന്ന ആശയം രാജ്യത്ത് കുറഞ്ഞ സമയത്തിനുള്ളിൽ അത്ഭുതകരമായ വിജയമാണ് ഉണ്ടാക്കിയത്. അതേസമയം, പ്രധാൻമന്ത്രി ഉജ്ജ്വല യോജന പദ്ധിയുടെ നേട്ടങ്ങൾ അഭിനന്ദാർഹമാണ്. എട്ടുകോടി ഗുണഭോക്താക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി വഴി 14 കോടിയിലധികം കർഷകർക്കും മറ്റു കുടുംബങ്ങൾക്കും കുറഞ്ഞ വരുമാനം ആറായിരം രൂപയാക്കി.

ജമ്മു-കശ്മീർ, ലഡാക്ക്, തുടങ്ങി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലും സമഗ്രവികസനം ഉറപ്പാക്കാൻ സർക്കാർ നിരന്തരമായ ശ്രമം നടത്തുന്നു. വിദ്യാഭ്യാസമേഖലയിൽ രാജ്യത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. രാജ്യത്തെ ഒരോ കുട്ടിക്കും വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. രാഷ്ട്രീയപരമായ ആശയങ്ങൾ രൂപപ്പെടുത്തുമ്പോൾ രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാൻ സർക്കാറും പ്രതിപക്ഷവും ശ്രമിക്കണം. രാഷ്ട്രപതി പറഞ്ഞു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button