Top Stories
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാൻ കപിൽ സിബലും ഇന്ദിരാ ജയ്സിംങ്ങും പോപ്പുലർ ഫ്രണ്ടിന്റെ കയ്യിൽ നിന്ന് കാശ് വാങ്ങിയെന്ന് ആരോപണം
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം ഫണ്ട് ചെയ്യുന്നത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് ചില ദേശീയ മാധ്യമങ്ങൾ. കപിൽ സിബൽ , ഇന്ദിര ജയ് സിങ് അടക്കമുള്ള അഭിഭാഷകർക്ക് ലക്ഷക്കണക്കിന് രൂപയാണ് പോപ്പുലർ ഫ്രണ്ടുകാർ നൽകിയിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.130 കോടിയിലധികം രൂപയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചിലവഴിച്ചു ഇന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ഇന്ദിര ജെയ്സിങ്ങും.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽനിന്ന് തനിക്ക് പണം കൈമാറിയിട്ടുണ്ടെന്ന് സിബൽ സമ്മതിച്ചു. എന്നാൽ, അത് ഹാദിയ കേസിൽ ഹാജരായതിന്റെ വക്കീൽ ഫീസായ 77 ലക്ഷം രൂപയാണെന്ന് അദ്ദേഹം വിശദീകരിച്ചു. 2017 ഓഗസ്റ്റ് നാലിനും 2018 മാർച്ച് എട്ടിനുമാണ് പണം കൈമാറിയത്. 2018 മാർച്ചിന് മുമ്പായി മുഴുവൻ തുകയും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽനിന്ന് ഒരുകാലത്തും പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജെയ്സിങ്ങും വ്യക്തമാക്കി.