News
ഭാര്യയും കുഞ്ഞും ഉള്ള യുവാവ് എൻജിനീയറിങ് വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു:ഭാര്യയുടെ പരാതിയിൽ ഇരുവരും അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയും കുഞ്ഞും ഉള്ള യുവാവ് വീണ്ടും എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ചു. ഡ്രൈവർ ആയ യുവാവിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് യുവാവിനെയും എൻജിനീയറിങ് വിദ്യാർഥിനിയേയും അറസ്റ്റ് ചെയ്തു. മത്തംപാല കുന്നുവിള വീട്ടില്‍ ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
മാര്‍ത്താണ്ഡം കരിങ്കലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്റുമായ ലിജോ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഇതേ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ബിസ്മിത. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടി വേളാങ്കണ്ണിയില്‍ പോയി വിവാഹിതരായി. ബിസ്മിതയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയെതാണെന്നും മനസ്സിലാകുന്നത്.
വേളാങ്കണ്ണിയിൽ വച്ച് വിവാഹിതരായി തിരികെ വരുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്. തന്നെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ലിജോക്കെതിരെ ബാലാവകാശ നിയമപ്രകാരം പോലീസ് കേസെടുത്തു. കൃത്യത്തിന് കൂട്ടുനിന്നതിനാണ് വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.