നിയമസഭയിൽ അസാധാരണ നാടകീയ സംഭവങ്ങൾ;സഭയിൽ എത്തിയ ഗവർണറെ തടഞ്ഞു പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ നാടകീയ സംഭവങ്ങൾ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണറെ തടഞ്ഞു പ്രതിപക്ഷം.
നയ പ്രഖ്യാപന പ്രസംഗത്തിനായി സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് ആനയിച്ച ഗവർണറെ പ്രതിപക്ഷം ഗോബാക്ക് വിളികളുമായി തടഞ്ഞു. പ്ലക്കാർഡുകളും ബാനറുകളും ഏന്തിയ പ്രതിപക്ഷം ഗവർണക്കുമുന്നിൽ ഉപരോധം സൃഷ്ടിച്ചു. പ്രതിപക്ഷത്തെ പിടിച്ചുമാറ്റുന്നതിനായി വാച്ച് ആൻഡ് വാർഡ് രംഗത്തെത്തി.
ശേഷം സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. മലയാളത്തിൽ നിയമസഭയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവർണർ ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം പ്രതിപക്ഷം നിയമസഭക്ക് പുറത്ത് പ്രതിഷേധം ആരംഭിച്ചു.
പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് ഗവർണർ നിലപാടെടുത്തിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയാണ് വായിക്കില്ലന്ന് ഗവർണർ നിലപാടെടുത്തത്.