Top Stories

തൂക്കിലേറ്റാൻ ഒരു ദിവസം മാത്രം ശേഷിക്കെ നിർഭയ കേസിൽ വീണ്ടും ദയാഹർജി

ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ നിർഭയ കേസിൽ വീണ്ടും ദയാഹർജി. കേസിലെ പ്രതിയായ വിനയ് ശർമയാണ് ബുധനാഴ്ച വൈകീട്ടോടെ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.

മുൻപ് പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതി  സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഹർജി ബുധനാഴ്ച തള്ളിയിരുന്നു. നിർഭയ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂറിന്റെ തിരുത്തൽ ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം. ഇത് വധശിക്ഷ പരമാവധി നീട്ടിവയ്ക്കാനുള്ള പ്രതികളുടെ അടവായിട്ടാണ് വിലയിരുത്തുന്നത്.
ഫെബ്രുവരി ഒന്നിനാണ് നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button