News
വെള്ളാപ്പള്ളിക്ക് തിരിച്ചടി:മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട നടപടി കോടതി സ്റ്റേ ചെയ്തു
കൊല്ലം : എസ്.എൻ.ഡി.പി മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട നടപടി കോടതി സ്റ്റേ ചെയ്തു. കൊല്ലം സബ് കോടതിയുടേതാണ് വിധി. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് തുടരാം നയപരാമായ തീരുമാനങ്ങൾ കൊക്കൊള്ളരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ഡിസംബർ 28നാണ് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പുറത്താക്കി മാവേലിക്കര യൂണിയൻ ഭരണം വെള്ളാപ്പള്ളി നടേശൻ അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയത്. യൂണിയൻ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജി കൊല്ലം സബ് കോടതി അംഗീകരിക്കുകയായിരുന്നു. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടില്ലാത്തതിനാൽ പിരിച്ചുവിട്ട നടപടി നിലനിൽക്കില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. മൂന്ന് വർഷം കാലാവധിയുള്ള ഭരണസമിതിക്ക് ഇനിയും ഒന്നര വർഷം ബാക്കിയുണ്ട്. അതിനാൽ തന്നെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്റെ ആവശ്യകതയില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.