News

നടിയെ ആക്രമിച്ച കേസ്:ദൃശ്യങ്ങൾ ഇന്ന് കോടതി പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്നും തുടരും. പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണ കോടതി ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിക്കും. നടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ എത്തിച്ച ടെമ്പോ ട്രാവലറിന്‍റെ തിരിച്ചറിയൽ നടപടിയും ഒന്നാം സാക്ഷിയുടെ സാന്നിധ്യത്തിൽ ഇന്ന് നടക്കും.

നടിയെ ആക്രമിച്ച കേസിൽ  മുഴുവൻ പ്രതികളെയും വാഹനവും മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞിരുന്നു. വെള്ളിയാഴ്ച കോടതി പരിസരത്തുവെച്ചാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ പ്രതികൾ ഉപയോഗിച്ച എസ്.യു.വി. മുഖ്യ സാക്ഷി തിരിച്ചറിഞ്ഞത്.

ഇരയുടെ സ്വകാര്യത സൂക്ഷിക്കാൻ അടച്ചിട്ട കോടതിമുറിയിലാണ് വനിതാ ജഡ്ജി ഹണി എം. വർഗീസ് സാക്ഷിവിസ്താരം നടത്തുന്നത്.ഏപ്രിൽ ഏഴുവരെയാണ് ആദ്യഘട്ട വിചാരണ. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button