News
റൺവേയിൽ നിന്ന് തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളര്‍ന്നു
ഇസ്താംബൂള്‍: ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളര്‍ന്നു. തുർക്കി ഇസ്താംബൂളിലെ സബീന ഗോകര്‍ വിമാനത്താവളത്തിലാണ് സംഭവം. 171 യാത്രക്കാരും ആറ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. 121 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരില്‍ 20 വിദേശികളുമുണ്ടായിരുന്നു. ചിറകുകളില്‍ കയറിയാണ് നിരവധി യാത്രക്കാര്‍ രക്ഷപ്പെട്ടത്.
പെഗാസസ് എയര്‍ലൈന്‍സിന്റെ ജെറ്റാണ് അപകടത്തില്‍പ്പെട്ടത്.ശക്തമായ മഴയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിനകത്ത് നിന്ന് തീ പടര്‍ന്ന് പിടിച്ചെങ്കിലും പെട്ടെന്ന് തന്നെ അണയ്ക്കാനായത് വൻ ദുരന്തം ഒഴിവാക്കി.പൈലറ്റുമാർക്ക് ഗുരുതരമായി
പരിക്കേറ്റു. അപകടത്തെത്തുടര്‍ന്ന് ഇസ്താംബൂളിലെ സബീന ഗോകര്‍ വിമാനത്താവളം അടച്ചു.