Top Stories

കൂടത്തായി കൊലപാതക പരമ്പര:പൊന്നാമറ്റം ടോം തോമസ് വധക്കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കുറ്റപത്രമായ പൊന്നാമറ്റം ടോം തോമസ് വധക്കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. താമരശേരി മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് രാവിലെയാണ് കുറ്റപത്രം സമർപ്പിച്ചത്.

175 സാക്ഷികളും 173 രേഖകളും അടങ്ങിയ കുറ്റപത്രത്തിന് 1069 പേജുകളുണ്ട്.സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ മഷ്റൂം ക്യാപ്സൂളിൽ സയനൈഡ് നിറച്ച് നൽകിയാണ് ടോം തോമസിനെ ജോളി കൊന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ടോം തോമസിന് ദിവസവും മഷ്റൂം ക്യാപ്സ്യൂൾ കഴിക്കുന്ന ശീലമുണ്ട്. അതുകൊണ്ട് തന്നെ സയനൈഡ് നിറച്ച ക്യാപ്സ്യൂൾ എളുപ്പത്തിൽ ഇദ്ദേഹത്തെക്കൊണ്ട് കഴിപ്പിക്കാൻ ജോളിക്കായി. വീട്ടിലെ സന്ധ്യാ പ്രാർഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നൽകിയത്. പ്രാർഥനയ്ക്കിടയിൽ ടോം തോമസ് കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നും റൂറൽ എസ്.പി കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നൽകിയ പ്രജുകുമാർ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം. ജോളിയുടെ മകൻ റെമോയാണ് പ്രധാന സാക്ഷി. ക്യാപ്സ്യൂൾ നൽകുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. ആദ്യം ഓടിയെത്തിയ അയൽക്കാരും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുമെല്ലാം സാക്ഷിപട്ടികയിലുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button