News
ഡൽഹിയിൽ വനിതാ സബ് ഇൻസ്പെക്ടറെ വെടിവെച്ചുകൊന്നത് പോലീസ് അക്കാദമിയിൽ കൂടെ പഠിച്ച സുഹൃത്ത്
ഡൽഹി : ഡൽഹിയിൽ വനിതാ പൊലീസ് സബ്ഇൻസ്പെക്ടർ പ്രീതി അഹ്‍ലാവത്തിനെ(26) വെടിവച്ചു കൊന്നത്, പൊലീസ് അക്കാദമിയില്‍ പ്രീതിക്കൊപ്പം പഠിച്ച ദീപാന്‍ഷു രഥി എന്ന സബ്ഇൻസ്‌പെക്ടർ. ദീപാൻഷു റാത്തിനെ പിന്നീട് ഹരിയാനയിലെ സോനിപത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രോഹിണിയിൽ മെട്രോയിറങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴി ദീപാൻഷു റാത്ത് ചാടിവീഴുകയും പ്രീതിക്കുനേരെ മൂന്ന് തവണ വെടിയുതിർക്കുകയുമായിരുന്നു. തലയിൽ വെടിയേറ്റ പ്രീതി തൽക്ഷണം മരിച്ചു. പല തവണ ദീപാൻഷു വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും പ്രീതി നിരസിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഹരിയാനയിലെ പൊലീസ് ട്രെയിനിങ്ങ് അക്കാദമിയിൽ ഒരുമിച്ച് പഠിച്ചവരാണ്. പ്രീതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.