Top Stories
ഡൽഹി എക്സിറ്റ് പോൾ:എഎപി തുടരും,ബിജെപി നില മെച്ചപ്പെടുത്തും,കോൺഗ്രസ് തകർന്നടിയും
ഡൽഹി: ഡൽഹിയിൽ ജനം വിധിയെഴുതി. കൂട്ടിയും കിഴിച്ചും മുന്നണികൾ തങ്ങളുടെ വിജയ പ്രതീക്ഷയെ ഉറപ്പിക്കുന്നു. വോട്ടിംഗ് അവസാനിച്ച വൈകിട്ട് ആറ് മണിവരെ 57.06%പോളിങ് ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015ൽ രേഖപ്പെടുത്തിയ പോളിങ് ശതമാനം.10 ശതമാനത്തിന്റെ കുറവിനെ ഗൗരവമായി തന്നെയാണ് മുന്നണികൾ വീക്ഷിക്കുന്നത്.70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാർഥികളാണ് ഡൽഹിയിൽ ജനവിധി തേടിയത്.
പ്രീ പോൾ സർവേകളെ ശരിവെക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവരുന്നത്. ആം ആദ്മി പാർട്ടി തന്നെ ഡൽഹി ഭരിക്കും എന്ന് തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്.
എല്ലാ എക്സിറ്റ് പോളുകളിലും എഎപി 40ന് മുകളിൽ 57 വരെ സീറ്റ് നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്. ബിജെപി 9 മുതൽ 26 വരെ സീറ്റ് നേടുമെന്നാണ് വിവിധ വിലയിരുത്തലുകൾ. പൂജ്യത്തിൽ തുടങ്ങി 3 സീറ്റിനു മുകളിൽ കോൺഗ്രസ്സ് നേടുമെന്ന് ആർക്കും പ്രതീക്ഷയില്ല.
വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ.
റിപ്പബ്ലിക് ടിവി-ജൻ കി ബാത്ത്
- എഎപി 48-61
- ബിജെപി 9-21
- കോൺഗ്രസ് 1
ഇന്ത്യ ടിവി
- എഎപി 44
- ബിജെപി 26
- കോൺഗ്രസ് 0
ടിവി9 ഭാരത് വർഷ്-സിസെറെ
- എഎപി 54
- ബിജപി 15
- കോൺഗ്രസ് 1
ടൈംസ് നൗ
- എഎപി 44
- ബിജെപി 26
- കോൺഗ്രസ് 0
ന്യൂസ് എക്സ്
- എഎപി- 53-57
- ബിജെപി- 11-17
- കോൺഗ്രസ് 0-2
ഇന്ത്യ ന്യൂസ്
- എഎപി- 53-57
- ബിജെപി 11-17,
- കോൺഗ്രസ് 0-2
സുദർശൻ ന്യൂസ്
- എഎപി 40-45
- ബിജെപി 24-28
- കോൺഗ്രസ് 2-3
എബിപി ന്യൂസ്- സീ വോട്ടർ
- എഎപി 49-63
- ബിജെപി 5-19
- കോൺഗ്രസ് 0-4