ഓസ്കർ 2020:അരങ്ങുവാണ് ‘പാരസൈറ്റ്’മികച്ച നടനായി ‘ജോക്കർ’ റെനെയ് സെൽവെഗർ മികച്ച നടി
ലോസ് ആഞ്ജലീസ് : 92-ാമത് ഓസ്കര് പുരസ്കാരത്തില്‍, നാല് പുരസ്കാരങ്ങൾ നേടി പുരസ്കാര വേദി അടക്കിവാണ് ‘പാരസൈറ്റ് ‘എന്ന ദക്ഷിണ കൊറിയൻ ചിത്രം. മികച്ച സിനിമയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥക്കുമുള്ള മൊത്തം നാല് അവാർഡുകളാണ് പാരസൈറ്റ് നേടിയത്.മികച്ച ചിത്രത്തിനും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്കാരങ്ങൾ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രമാണ് ബോൻ യൂൻ ഹോ സംവിധാനം ചെയ്ത പാരസൈറ്റ്.മികച്ച നടനുള്ള പുരസ്കാരം നേടി വോക്വീന്‍ ഫിനെക്സ്.’ ജോക്കര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഏറെ ജനപ്രീതി നേടിയ ജോക്കറിലെ അഭിനയത്തിന് വോക്വിന്‍ ഫീനിക്സിന് ഓസ്കർ പ്രതീക്ഷിച്ചിരുന്നു ലോകമെമ്പാടുമുള്ള പ്രേക്ഷകർ. മികച്ച സംഗീതസംവിധാനത്തിനുള്ള പുരസ്കാരവും ‘ജോക്കര്‍’ നേടി. ഹില്‍ഡര്‍ ഗുഡ്നഡോട്ടിര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
ഷോബിസ് ഇതിഹാസം ജ്യൂഡിയെ പുനരാവിഷ്കരിച്ച റെനെയ് സെൽവെഗറാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം റോജര്‍ ഡീകിന്‍സിനാണ്. ‘1917’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. യുദ്ധത്തിന്റെ കഥപറഞ്ഞ ‘1917’ മികച്ച സൗണ്ട് മിക്സിങ്, മികച്ച വിഷ്വൽ ഇഫക്ട്സ് എന്നിവയുൾപ്പെടെ മറ്റ് രണ്ടു പുരസ്കാരങ്ങളും കൂടി സ്വന്തമാക്കി.
ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. ‘വണ്‍സ് അപോണ് എ ടൈം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെത്തേടി പുരസ്കാരമെത്തിയത്. ‘മാരേജ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെന്‍ മികച്ച സഹനടിക്കുള്ള പുരസ്കാരവും നേടി. റോക്കറ്റ്മാനിലെ ലവ് മി എഗെയ്ൻ എന്ന ഗാനം ആലപിച്ച എൽട്ടൺ ജോണാണ് മികച്ച ഗായകൻ. ഡിസ്നിയുടെ ‘ടോയ് സ്റ്റോറി ഫോര്‍’ ആണ് മികച്ച ആനിമേഷന്‍ ചിത്രം.
മറ്റ് പുരസ്കാരങ്ങൾ
മികച്ച വിഷ്വല്‍ ഇഫക്റ്റ്സ്: ഗ്വില്ലോമെ റോച്ചെരോണ്‍, ഗ്രേഗ് ബട്ലര്, ഡൊമിനിക്ക് ടൗഹി. ചിത്രം 1917.
മികച്ച എഡിറ്റിങ്: മൈക്കല്‍ മക് കസ്കര്‍, ആന്‍ഡ്ര്യു ബക്കാഡ്. ചിത്രം ഫോര്‍ഡ് വേഴ്സസ് ഫെരാരി.
മികച്ച സൗണ്ട് മിക്സിങ്: മാര്‍ക്ക് ടെയ്ലര്, സ്റ്റുവര്‍ട്ട് വില്‍സണ്‍. ചിത്രം: 1917.
മികച്ച സൗണ്ട് എഡിറ്റിങ്: ഡൊണാള്‍ഡ് സില്‍വസ്റ്റര്‍. ചിത്രം: ഫോര്‍ഡ് വേഴസസ് ഫെരാരി.
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: അമേരിക്കന്‍ ഫാക്ടറി.
മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്റ്റ്): ലേണിങ് ടു സ്കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍.
വസ്ത്രാലങ്കാരം: ജോക്വലിന്‍ ഡ്യൂറണ്. ചിത്രം ലിറ്റില്‍ വിമന്‍.
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ബാര്‍ബറ ലിങ്. ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്.
ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം: ദി നെയ്ബേഴ്സ് വിഡോ.
മികച്ച അഡാപ്റ്റഡ് തിരക്കഥ: തായ്ക വൈറ്റിറ്റി. ചിത്രം ജോജോ റാബിറ്റ്.