Top Stories
ഡയമണ്ട് പ്രിൻസസ് കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു
ന്യൂഡൽഹി: കൊറോണ ബാധയെ തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധിച്ചതായി ജപ്പാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇവർ ഉൾപ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേർക്ക് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ജപ്പാനിലെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. കപ്പലിലെ യാത്രക്കാരിൽ138 പേർ ഇന്ത്യക്കാരാണ്.
3000 യാത്രക്കാരും ആയിരത്തോളം ജീവനക്കാരുമുള്ള ഡയമണ്ട് പ്രിൻസസ് ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ ബാധ സംശയത്തെ തുടർന്ന് ക്വാറന്റൈൻ ചെയ്ത് ജപ്പാനിലെ യോക്കോഹാമയിൽ നങ്കൂരമിട്ടത്. അഞ്ച് ദിവസം കപ്പലിൽ കഴിഞ്ഞ ശേഷം ജനുവരി 25ന് ഹോംങ്കോംഗിൽ ഇറങ്ങിയ 80കാരനായ യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കപ്പൽ യാത്രനിർത്തി നിരീക്ഷണം ആരംഭിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരെ റിപ്പോർട്ട് ചെയ്യുന്നത് ഡയമണ്ട് പ്രിൻസസിലാണ്.