News

ബെഹ്റ പോലീസ് മേധാവിയായി തുടരുന്നത് സേനയ്ക്ക് അപമാനകരമാണ്;രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളാണ് ബഹ്റ ചെയ്യ്തത്:വിഎം സുധീരൻ

തിരുവനന്തപുരം: പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ അതിഗുരുതരമായ കണ്ടെത്തലുമായി സിഎജി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ബെഹ്‌റ പദവിയിൽ തുടരുന്നത് പോലീസ് സേനയ്ക്ക് അപമാനമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളാണ് ബഹ്റയുടെ ഭാഗത്തു നിന്ന് വന്നിട്ടുള്ളത്, അതുകൊണ്ട് ബഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തുനൽകി.

സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെഹ്റയെ എത്രയും വേഗത്തിൽ ഡിജിപി സ്ഥാനത്ത് നിന്നും പുറത്താക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളാണ് ബെഹ്റയുടെ ഭാഗത്ത് നിന്നും വന്നിട്ടുള്ളതെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇതോടെ ജനങ്ങളുടെയും നിയമത്തിന്റെയും മുന്നിൽ ബെഹ്റ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

തന്റെ കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ബെഹ്റ പോലീസ് മേധാവിയായി തുടരുന്നത് പോലീസ് സേനയ്ക്ക് അപമാനകരമാണ്. നിയമവ്യവസ്ഥയ്ക്ക് നിരക്കാത്തതുമാണ്.
ബെഹ്റയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യാനും തുടർന്ന് അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും തയ്യാറാകണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button