Top Stories
താമരശ്ശേരി ബിഷപ്പ് ഒതുക്കാൻ ശ്രമിച്ച വൈദികൻ പ്രതിയായ പീഡനക്കേസിൽ പോലീസിനെതിരെ ഗുരുതരമായ ആരോപണവുമായി ഇരയായ സ്ത്രീ
കൊച്ചി : താമരശ്ശേരി ബിഷപ്പ് ഒതുക്കാൻ ശ്രമിച്ച, വൈദികൻ മനോജ് പ്ലാക്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസിൽ പോലീസിനെതിരെ ഗുരുതരമായ ആരോപണവുമായി പീഡനത്തിനിരയായ സ്ത്രീ. ചേവായൂർ പോലിസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ഇരയായ സ്ത്രീ ആരോപിക്കുന്നു. സഭയ്ക്ക് പിന്നാലെ ചേവായൂർ പോലീസും ചതിച്ചുവെന്ന് ഇര പറയുന്നു.
വൈദികൻ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിന് നൽകിയ പരാതിയിൽ, ബിഷപ്പിന്റെ പേര് മൊഴിയിൽ പറഞ്ഞതുമുതൽ ചേവായൂർ പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ഇരയായ സ്ത്രീ ആരോപിക്കുന്നു. ബലാത്സംഗ കേസ് ബിഷപ്പ് ഇടപെട്ട് ഒതുക്കാൻ ശ്രമിച്ചു എന്ന് പൊലീസിന് മൊഴി നൽകിയപ്പോൾ ബിഷപ്പിന്റെ പേര് മൊഴിയിൽ നിന്ന് ഒഴിവാക്കാൻ പോലീസ് സമ്മർദ്ധം ചെലുത്തിയതായി യുവതി പറയുന്നു. മറ്റ് പ്രതികളുടെ മുന്നിൽ വരാന്തയിൽ വച്ചു പരസ്യമായി ഇരയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെന്നും, ബലാത്സംഗ കേസിൽ ഇരയോട് കാണിക്കേണ്ട യാതൊരു മര്യാദയും പോലീസ് കാണിച്ചില്ല എന്നും ഇരയായ സ്ത്രീ ആരോപിക്കുന്നു. പരാതി നൽകിയതിന്റെ റസീപ്റ്റ് പോലും പോലീസ് നൽകുന്നില്ലെന്ന് ഇര പറയുന്നു. 164 സ്റ്റേറ്റ്മെന്റ് കൊടുക്കാൻ പാടില്ല എന്ന് പോലീസ് സമ്മർദ്ധം ചെലുത്തിയതായും കേസ് നിൽക്കില്ലെന്ന് പറഞ്ഞ പൊലീസ് കേസ് ഒതുക്കാൻ വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിച്ചതായും ഇര ആരോപിക്കുന്നു.
ബലാത്സംഗ കേസ് പിൻവലിക്കാൻ ഇപ്പോഴും സഭയുടെ സമ്മർദ്ധം തുടരുന്നുവെന്ന് ഇര പറയുന്നു. പണം നൽകാത്തതിനാൽ കള്ളക്കേസ് കൊടുത്തുവെന്ന് സഭ പറഞ്ഞു പ്രചരിപ്പിക്കുന്നു എന്നും യുവതി പറയുന്നു.
സിറോ മലബാര്‍ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽ കോഴിക്കോട്ടെ വീട്ടിലെത്തി ബലാൽസംഗം ചെയ്തെന്നായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂർ പൊലീസിൽ നൽകിയ പരാതി. 2017 ജൂൺ 15 ന് നടന്ന സംഭവം സഭയുടെയും താമരശ്ശേരി ബിഷപ്പിന്‍റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നു.