News
250 ചാക്ക് ധാന്യം മോഷണം പോയെന്ന വ്യാജ പരാതി;റേഷൻ കടയുടമ അറസ്റ്റിൽ
വയനാട്: 250 ചാക്ക് ധാന്യം മോഷണം പോയെന്ന വ്യാജ പരാതി നൽകിയ റേഷൻ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്യ്തു. മൊതക്കര സ്വദേശി അഷറഫിനെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്യ്തത്.
വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് വെള്ളമുണ്ടയിലാണ് സംഭവം. 250 ചാക്ക് ധാന്യം മോഷണം പോയെന്ന് അഷറഫ് വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ അഷറഫ് നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പിന്നാലെ ഇയാൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്യ്തു. മാനന്തവാടി കോടതിയിൽ ഉടൻ ഹാജരാക്കും.