News
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ ആറ് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്യ്തു
കൊച്ചി: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ആറ് പേരെ കൂടി സി. ബി.ഐ അറസ്റ്റ് ചെയ്യ്തു. അഞ്ചുപോലീസുകാരെയും ഒരു ഹോം ഗാർഡിനെയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ സി.ബി. റെജിമോൻ, റോയ് പി. വർഗീസ് സിവിൽ പോലീസ് ഓഫീസറൻമാരായ എസ്. നിയാസ്, സജിമോൻ ആന്റണി, ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജെയിംസ്, എന്നിവരാണ് അറസ്റ്റിലായത്.
സി ബി ഐ യുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ആറ് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് കേസിലെ മുഖ്യപ്രതി എസ്.ഐ. സാബുവിനെ തിങ്കളാഴ്ച സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഉന്നതോദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ സാബു വ്യക്തമാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇവരെ എറണാകുളം സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സി.ബി.ഐ.നീക്കം.