News
കമലഹാസന്റെ സിനിമാ സെറ്റിൽ അപകടം 3 പേർ മരിച്ചു
ചെന്നൈ: കമലഹാസന്റെ ഇന്ത്യൻ 2 സിനിമാ ഷൂട്ടിങ്ങിനിടെ ക്രെയിൻ മറിഞ്ഞ് മൂന്നു മരണം. സഹസംവിധായകൻ കൃഷ്ണ (34), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.ഒൻപതു പേർക്ക് പരുക്കേറ്റു.
പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. സംവിധായകൻ ഷങ്കറിന് പരുക്കേറ്റതായി ആദ്യം വാർത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങൾ അറിയിച്ചു. മൻചാങ്(37), വാസു(35), റംസാൻ(43), അരുൺ പ്രശാന്ത്(24), കുമാർ(52), കലൈചിത്ര,ഗുണബാലൻ, തിരുനാവക്കരശു(45), മുരുഗദോസ്(40) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ സവിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.