അവിനാശി അപകടം: മരണസംഖ്യ 20 ആയി;മരിച്ചവരില്‍ ഏറെയും തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ
കോയമ്പത്തൂർ: കെ എസ് ആർ ടി സി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. അപകടത്തിൽ 20 പേർ മരിച്ചു എന്നാണ് പുതിയ വിവരം. മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
റോസ്ലി (61പാലക്കാട്), ഗിരീഷ് ( എറണാകുളം, ഇഗ്നി റാഫേൽ (39ഒല്ലൂർ,തൃശ്ശൂർ), കിരൺ കുമാർ, ഹനീഷ് ( തൃശ്ശൂർ), ശിവകുമാർ ( ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോൻ ഷാജു ( തുറവൂർ), നസീബ് മുഹമ്മദ് അലി ( തൃശ്ശൂർ), കെ.എസ്.ആർ.ടി.സി ഡ്രൈവർ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ ഏറെയും തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. മരിച്ചവരില്‍ ഏറെയും തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്
25 ഓളം പേർ ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിലാണ്. ഇവരിൽ പലരുടെയും അവസ്ഥ അതീവ ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ വച്ചാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.