Top Stories
ബിജെപി മുഗളന്മാരേ പോലെ – ശിവസേന
ബിജെപി മുഗളന്മാരെ പോലെ ഭീഷണിപ്പെടുത്തുന്നു എന്ന് ശിവസേന മുഖപത്രമായ ‘സാമ്ന’ . അധികാരത്തർക്കം നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ബിജെപി നേതാവ് സുധീർ മുങ്കതിവാറിന്റെ പ്രസ്താവനയോട് ശക്തമായ പ്രതികരണവുമായി ശിവസേന. നവംബർ എഴിനകം സംസ്ഥാനത്തു സർക്കാർ രൂപീകൃതമായില്ലങ്കിൽ മഹാരാഷ്ട്ര രാഷ്ട്രപതീ ഭരണത്തിലാകുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.
സുധീർ മുങ്കതിവാരിന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് എതിരുമാണെന്നു ശിവസേന പ്രതികരിച്ചു.
നിയമവും ഭരണഘടനയും ആരുടെയും അടിമകളല്ല. മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് തങ്ങൾ ഉത്തരവാദികൾ അല്ല. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അതറിയാം. നിയമവും ഭരണഘടനയും എന്താണെന്ന് ഞങ്ങൾക്കറിയാം സർക്കാർ രൂപീകരണത്തിന് തടസ്സം നിൽക്കുന്നത് ബിജെപിയാണെന്ന്ശിവസേന കുറ്റപ്പെടുത്തി.
ബിജെപി നേതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെടുന്നവർ എന്തുകൊണ്ട് സർക്കാരുണ്ടാക്കുന്നില്ല. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാത്തവർ ആണ് രാഷ്ട്രപതി ഭരണം കൊണ്ടുവരും എന്ന് പറഞ്ഞു പേടിപ്പിക്കുന്നത്. ഭരിക്കാൻ ജനിച്ചവർ ആണെന്നാണ് ഇത്തരം ആൾക്കാരുടെ മനോഭാവം. അത്തരം മനോഭാവമാണ് ഭൂരിപക്ഷം നേടുന്നതിനു തടസ്സമായത് എന്ന് സാമ്നയിൽ എഴുതിയ മുഖപ്രസംഗത്തിൽ ശിവസേന വ്യക്തമാക്കി.
നവംബർ എട്ടിനാണ് നിലവിലുള്ള മഹാരാഷ്ട്ര ഗവൺമെന്റിന്റെ കാലാവധി അവസാനിക്കുന്നത്. പക്ഷേ, ബിജെപിയും ശിവസേനയും തമ്മിലുള്ള തർക്കം രൂക്ഷമായിത്തന്നെ തുടരുകയാണ്.