Top Stories

പാകിസ്താൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്സൽ ബന്ധമുണ്ടെന്ന് ബി.എസ് യെദ്യൂരപ്പ

ബെംഗളൂരു : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പാകിസ്താൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്സൽ ബന്ധമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ. അമുല്യയടക്കമുള്ള ആളുകളെ ചില സംഘങ്ങൾ വളർത്തികൊണ്ടുവരികയാനെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച സംഘങ്ങളെ അന്വേഷണത്തിലൂടെ കണ്ടെത്തുകയും നടപടിയെടുക്കുകയും വേണമെന്നും യദ്യൂരപ്പ പറഞ്ഞു. അമുല്യയ്ക്ക് നക്സൽ ബന്ധുണ്ടെന്നതിന് തെളിവുകളുണ്ടന്നും  അമുല്യയെ ശിക്ഷിക്കണമെന്നും യദ്യൂരപ്പ പറഞ്ഞു.

ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ പങ്കെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിയിലാണ്
അമുല്യ ലിയോൺ എന്ന യുവതി പാകിസ്താന് സിന്ദാബാദ് വിളിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പരിപാടി അവസാനിക്കുന്നതിനു മുമ്പെ അമുല്യയെ ദേശവിരുദ്ധതാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഇവരെ.

അതേസമയം, അമൂല്യയുടെ വീട് ഒരു സംഘം ആളുകൾ ആക്രമിച്ചു. പാകിസ്ഥാനെ അനുകൂലിക്കുന്നവർ ഇവിടെ താമസിക്കേണ്ട എന്ന് ആക്രോശിച്ചു കൊണ്ടാണ് വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന്റെ ജനൽ പാളികൾക്കും വാതിലുകൾക്കും കേടുപാടുണ്ടായി. അതേസമയം വീടാക്രമിച്ചത് ബി.ജെ.പി പ്രവർത്തകരുടെ സംഘമാണെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. മകളുടെ പാക് അനുകൂല നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യുവതിയുമായി തനിക്കോ പാർട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഒവൈസി വ്യക്തമാക്കി.
 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button