Top Stories

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ദീർഘദർശിയായ ബഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദി:ജസ്റ്റിസ് അരുൺ മിശ്ര

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര. ആഗോളതലത്തിൽ ചിന്തിക്കുകയും തദ്ദേശീയ തലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ദീർഘദർശിയാണ് മോദിയെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

സുപ്രീം കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട ദ്വിദിന അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസ് 2020ന്റെ ഉദ്ഘാടനച്ചടങ്ങിൽ കൃതജ്ഞതാ പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് മിശ്ര. പ്രധാനമന്ത്രിയാണ് അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസ് 2020 ഉദ്ഘാടനം ചെയ്തത്.

മോദിയുടെ നേതൃത്വത്തിൽ, ലോകസമൂഹത്തിലെ ഏറ്റവും ഉത്തരവാദിത്തമുള്ളതും സൗഹൃദപൂർണമായ രാജ്യവുമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.  കാലഹരണപ്പെട്ട 1500 ഓളം നിയമങ്ങൾ ഒഴിവാക്കിയതിന് പ്രധാനമന്ത്രിയെയും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെയും ജസ്റ്റിസ് മിശ്ര അഭിനന്ദിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button