യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഔദ്യോഗിക സ്വീകരണം നൽകി രാജ്യം
ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഔദ്യോഗിക സ്വീകരണം നൽകി രാജ്യം. ഭാര്യയോടൊപ്പം രാഷ്ട്രപതി ഭവനിലെത്തിയ ട്രംപിനെ രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ട്രംപ് ഗാന്ധി സമാധിയിലെത്തി പുഷ്പ ചക്രം അർപ്പിക്കാൻ രാജ്ഘട്ടിലേക്ക് തിരിച്ചു.
10.40ന് ഗാന്ധി സമാധിയിലെത്തി ട്രംപും മെലാനിയാ ട്രംപും പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് 11 മണിക്ക് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ട്രംപ്–മോദി കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടിൽ തീരുമാനമായേക്കും. ഇന്ത്യയുമായി 21,629 കോടി രൂപയുടെ ഹെലികോപ്റ്റർ കരാർ താനും പ്രധാനമന്ത്രി മോദിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഒപ്പിടുമെന്നാണു ‘നമസ്തേ ട്രംപ്’ അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചത്.
#WATCH LIVE from Delhi: US President Donald Trump receives ceremonial reception at Rashtrapati Bhawan. https://t.co/BhP31tFNU7
— ANI (@ANI) February 25, 2020