ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും രാഷ്ട്രപിതാവിന്റെ സമാധി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു
ന്യൂഡൽഹി : ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും രാഷ്ട്രപിതാവിന്റെ സമാധി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 10.40 നാണ് ഗാന്ധി സമാധിയിൽ ട്രംപും മെലാനിയാ ട്രംപും പുഷ്പചക്രം സമർപ്പിച്ചത്. ശേഷം രാജ്ഘട്ട് അങ്കണത്തിൽ ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപ് ചേർന്ന് മരം നട്ടുപിടിപ്പിച്ചു.
ഇനി 11 മണിക്ക് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ട്രംപ്–മോദി കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണായക ഉടമ്പടികളിൽ ഒപ്പ് വയ്ക്കും. ഇന്ത്യയുമായി 21,629 കോടി രൂപയുടെ ഹെലികോപ്റ്റർ കരാർ താനും പ്രധാനമന്ത്രി മോദിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഒപ്പിടുമെന്ന് ‘നമസ്തേ ട്രംപ്’ അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചിരുന്നു.
#WATCH Delhi: US President Donald Trump & First Lady Melania Trump pay tribute to Mahatma Gandhi at Raj Ghat. pic.twitter.com/BGrJL4DHLq
— ANI (@ANI) February 25, 2020