News
യുവതിയുമായി വീഡിയോ കോൾ ചെയ്തുകൊണ്ട് യുവാവ് തൂങ്ങി മരിച്ചു
ചങ്ങനാശ്ശേരി: യുവതിയുമായി വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെ യുവാവ് തൂങ്ങി മരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിയായ ബാദുഷ(26)യെയാണ് ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി വീഡിയോ കോളിലിലുള്ളപ്പോള്‍ ലൈവായാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ചങ്ങനാശ്ശേരി പൂച്ചിമുക്കിലെ റോഡില്‍ ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചശേഷമാണ് രാത്രി ബാദുഷ ലോഡ്ജിലെത്തിയത്. തുടര്‍ന്ന് മുറിയില്‍ എത്തിയ ബാദുഷ കാമുകിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ തൂങ്ങി മരിക്കുകയായിരുന്നു.
ബാദുഷ തൂങ്ങി മരിക്കുന്നതു കണ്ട് ഭയന്ന യുവതി ഇയാള്‍ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.
പുലര്‍ച്ചെ ആറുമണിയോടെ മിസ്കോളുകള്‍ കണ്ട കടയുടമ തിരികെ വിളിച്ചതോടെയാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസെത്തി വാതില്‍ പൊളിച്ചാണ് അകത്ത് കയറിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം
ഇന്‍ക്വസ്റ്റിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.