Top Stories
കൊറോണ:വുഹാനിൽ കുടുങ്ങിയ 112 പേരെ വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിച്ചു
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ 112 പേരെ വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. ഇതിൽ 76 പേർ ഇന്ത്യക്കാരാണ്. ബാക്കിയുള്ള 36 പേർ ഏഴ് രാജ്യങ്ങളിൽ നിന്നായുള്ള വിദേശികളാണ്. 112 യാത്രക്കാരെയും നിരീക്ഷണത്തിനായി 14 ദിവസം ഡൽഹിയിലെ ചാവ്ല ഐടിബിപി ക്യാമ്പിൽ താമസിപ്പിക്കും.
മെഡിക്കൽ സഹായത്തിനായി നേരത്തെ ചൈനയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് 112 പേരെ വ്യാഴാഴ്ച രാവിലെയോടെ തിരിച്ചെത്തിച്ചത്. ഇന്ത്യക്കാർക്ക് പുറമേ ബംഗ്ലാദേശ്, മ്യാൻമർ, മാലെദ്വീപ്, ദക്ഷിണാഫ്രിക്ക, അമേരിക്ക, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെയാണ് ഡൽഹിയിലേക്കെത്തിച്ചത്.