News
തൃശ്ശൂരിൽ ചരക്ക് ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു
തൃശൂര്‍: തൃശൂർ വലപ്പാട് ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തമിഴ്നാട് സേലം സ്വദേശികളായ ഇളങ്കോവൻ (40) രമ്യ (35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് സവാള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടർന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. സൈക്കിൾ യാത്രികനായ ബംഗാൾ സ്വദേശിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലപ്പാട് പെലീസ് ലോറി കസ്റ്റഡിയിൽ എടുത്തു..