Top Stories
കൊച്ചിയിൽ കൊറോണ ബാധ സംശയിച്ച കണ്ണൂർ സ്വദേശി മരിച്ചു
കൊച്ചി: കൊച്ചിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. കൊറോണ ബാധ സംശയിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു ഇയാള്. മരണകാരണം വൈറൽ ന്യുമോണിയയെന്ന് ഡോക്ടർമാർ അറിയിച്ചു.
മലേഷ്യയിൽ നിന്ന് വ്യാഴാഴ്ച രാത്രി ഒരു മണിക്ക് വിമാനമിറങ്ങിയ യുവാവിനെ
കടുത്ത പനിയെ തുടർന്നാണ് വെള്ളിയാഴ്ച പുലർച്ചെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. അഞ്ചു ദിവസമായി കടുത്ത പനിയും ശ്വാസ തടസവും തുടരുന്ന യുവാവിന് കടുത്ത ന്യൂമോണിയ ബാധിച്ചിട്ടുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊറോണ സംശയത്തിൽ നടത്തിയ കോവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.