Politics

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയുമായി സുഭാഷ് വാസു

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനൊരുങ്ങി സുഭാഷ് വാസു വിഭാഗം. ബുധനാഴ്ച കുട്ടനാട്ടിൽ വച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളിയും തുഷാറുമായുള്ള പ്രശ്നങ്ങളുടെ തുടർച്ചയാണ് സുഭാഷ് വാസുവിന്റെ വിമത നീക്കം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ലഭിച്ച മുപ്പത്തിമൂവായിരം വോട്ടുകൾ ഇത്തവണയും തനിക്ക് ലഭിക്കുമെന്നാണ് സുഭാഷ് വാസുവിന്‍റെ പ്രതീക്ഷ. മികച്ച സ്ഥാനാർഥി തന്നെ മത്സരരംഗത്ത് ഉണ്ടാകുമെന്നും സുഭാഷ് വാസു അവകാശപ്പെട്ടു.

എന്നാൽ വിമത നീക്കങ്ങൾ വിലപ്പോകില്ലെന്നാണ് തുഷാ‌ർ വെള്ളാപ്പള്ളിയുടെ പ്രതികരണം. വിമതനീക്കങ്ങൾ കാര്യമാക്കാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുഷാർ വെള്ളാപ്പള്ളി വിഭാഗം തുടങ്ങി. ഉടൻ തന്നെ സംസ്ഥാന കൗൺസിൽ കൂടി സ്ഥാനാർഥി നിർണയം പൂർത്തിയാക്കുമെന്ന് ബിഡിജെഎസ് നേതൃത്വം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button