News
കൊട്ടിയൂർ പീഢനം:റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കി
വയനാട് : കൊട്ടിയൂർ പീഡനക്കേസിൽ 20 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കി.മാർപ്പാപ്പയുടേതാണ് നടപടി. ഡിസംബർ അഞ്ചിനാണ് റോബിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. എന്നാൽ ഇന്ന് ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിടുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ റോബിൻ അറസ്റ്റിലായതിനെ തുടർന്ന് 2017 ഫെബ്രുവരിയിൽ മാനന്തവാടി ബിഷപ്പ് വൈദികവൃത്തിയിൽ നിന്ന് റോബിനെ സസ്പെൻഡ് ചെയ്തിരുന്നു. 2019-ൽ വിചാരണ പൂർത്തിയാക്കിയ തലശ്ശേരി പോക്സോ കോടതി മൂന്നുകേസുകളിലായി 20 വർഷത്തെ കഠിന തടവിന് റോബിനെ ശിക്ഷിച്ചു. തുടർന്നാണ് റോബിനെ വൈദികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും സ്ഥിരമായി നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് വത്തിക്കാൻ പുറപ്പെടുവിച്ചത്.