Top Stories

ഡൽഹി ശാന്തമാണ്;സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങൾ:ഡൽഹി പോലീസ്

ഡൽഹി : ഡൽഹിയിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതായ സന്ദേശങ്ങൾ പ്രചരിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി ദില്ലി പൊലീസ് രംഗത്തെത്തി. ഡൽഹിയിൽ എവിടെയും നിലവിൽ സംഘർഷാവസ്ഥയില്ലെന്നും  സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ജനം തള്ളിക്കളയണമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടോടെ ചില സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി പോലീസ് രംഗത്തെത്തിയിട്ടുള്ളത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്നും ആരും കുപ്രചാരണങ്ങളിൽ വീഴരുതെന്നും പൊലീസ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികൾ ശാന്തമാണ് ദില്ലി പൊലീസ് എല്ലായിടത്തും പട്രോളിങ് കർശനമാക്കിയിട്ടുണ്ട്. പലരും ഭയന്ന് പൊലീസിനെ വിളിക്കുന്നുണ്ടെന്നും എന്നാൽ ഒട്ടും ആശങ്കപ്പെടേണ്ടെന്നും
ഉന്നത പോലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടന്നും ഡൽഹി പോലീസ് അറിയിച്ചു.

ഖൈല രഘുബീർ നഗറിൽ കലാപ സമാനമായ സാഹചര്യമെന്നാണ് സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. എന്നാൽ ഇവിടം തീർത്തും ശാന്തമാണെന്ന് പൊലീസ് അറിയിച്ചു. ഡൽഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവർത്തിക്കുന്നുവെന്നും സർവീസ് സാധാരണ നിലയിലാണെന്നും ഡിഎംആർസി വൃത്തങ്ങളും അറിയിച്ചു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button