Health

ഭിന്നശേഷി വിഭാഗത്തിന്റെ സംരക്ഷണത്തിനായി എൻ.ഐ.പി.എം.ആറിൽ സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ : ഭിന്നശേഷി വിഭാഗത്തിന്റെ സംരക്ഷണത്തിനായി എൻ.ഐ.പി.എം.ആറിൽ സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി K. K.ശൈലജയാണ് പാർക്ക്‌ കുട്ടികൾക്കായി തുറന്നു കൊടുത്തത്‌.
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റർ ഇരിങ്ങാലക്കുട കല്ലേറ്റുകരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനലിൽ ആരംഭിക്കും. എൻ ഐ പി എം ആറിനെ ദി സെന്റർ ഓഫ് എക്‌സലൻസ് ആക്കിമാറ്റുന്നതിന്റെ മൂന്നാം ഘട്ടത്തിലാണ് ഹൈഡ്രോ തെറാപ്പി സെന്റർ ആരംഭിക്കുന്നത്. രണ്ട് കോടി രൂപ ചെലവഴിച്ചാണ് സെറിബ്രൽ പാൾസിയും മറ്റ് അനുബന്ധ അവസ്ഥകൾക്കും സഹായകരമാകുന്ന രീതിയിൽ ഹൈഡ്രോ തെറാപ്പി സെന്റർ സ്ഥാപിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button