Cinema
സുരേഷ് തിരുവല്ലയുടെ ‘നാളേക്കായി’ തിരുവനന്തപുരത്ത് തുടങ്ങി
സൂരജ്ശ്രുതി സിനിമാസ് നിർമ്മിച്ച് സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ‘നാളേക്കായി’ തിരുവനന്തപുരത്ത് തുടങ്ങി. കുപ്പിവള, ഓർമ്മ
തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ “നാളേയ്ക്കായ്”
ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തിരുവനന്തപുരം വേളാവൂർ ക്ഷേത്രത്തിൽ നടന്നു. സ്വിച്ചോൺ കർമ്മം, പ്രശസ്ത അഭിനേത്രി ശ്രീലത നമ്പൂതിരി നിർവ്വഹിച്ചു.
സന്തോഷ് കീഴാറ്റൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, സിദ്ധാർത്ഥ് ശിവ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ഷിബുലബാൻ, ജയ്സപ്പൻ മത്തായി, നൗഷാദ് ഷാഹുൽ, ആർ ജെ സുരേഷ്, പ്രണവ്, ശ്രീലത നമ്പൂതിരി , ബെന്ന ജോൺ, നന്ദന, ആമി, ആശാ നായർ, മണക്കാട് ലീല എന്നിവർ അഭിനയിക്കുന്നു.
കഥ,തിരക്കഥ,സംഭാഷണം വി കെ അജിതൻകുമാർ, ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, ഗാനരചന – ജയദാസ് , സംഗീതം -രാജീവ് ശിവ, ആലാപനം – സരിത രാജീവ്, ആർ ഓ – അജയ് തുണ്ടത്തിൽ.