ശ്രീറാം വെങ്കിട്ടരാമൻ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്നും, ശ്രീറാം മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോർട്ടിലില്ലന്നും ഗതാഗത മന്ത്രി.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മറുപടി നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ. ശ്രീറാം വെങ്കിട്ടരാമൻ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മന്ത്രി സഭയിൽ രേഖാമൂലം മറുപടിനൽകി. എന്നാൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്നതായി അദ്ദേഹം സൂചിപ്പിച്ചില്ല.
അപകടത്തെ തുടർന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു. കേസിൽനിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നതിന്റെ തെളിവാണ് പോലീസ് റിപ്പോർട്ടെന്നാണ് മന്ത്രിയുടെ മറുപടിയിൽ വ്യക്തമാകുന്നത്.
സംസ്ഥാനത്ത് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം ഒരാഴ്ചയ്ക്കിടെ ആറുകോടി 26 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ സഭയിൽ വ്യക്തമാക്കി. ഒക്ടോബർ 26 മുതലാണ് പുതിയ നിയമപ്രകാരം പിഴ ഈടാക്കി തുടങ്ങിയത്.