Top Stories

കൊറോണ:കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി റദ്ദാക്കി

കുവൈത്ത് സിറ്റി : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി റദ്ദാക്കി. വ്യാഴാഴ്ച ചേർന്ന അടിയന്തിര ക്യാബിനറ്റ് യോഗമാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി റദ്ദാക്കിയത്. ഇന്ത്യയിലെ കുവൈത്ത് എംബസ്സി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനയച്ച കത്തിന്റെ ഫലമായിട്ടാണ് തീരുമാനം.

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് കൊറോണ വൈറസ് ഇല്ലെന്ന സാക്ഷ്യ പത്രം നിർബന്ധമാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ കുവൈത്ത് എംബസി വിദേശകാര്യ മന്ത്രാലയം വഴി ആരോഗ്യമന്ത്രാലയത്തിനു കത്തയച്ചിരുന്നു. വിവിധ മേഖലകളിൽ നിന്ന് യാത്രക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. തുടർന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിറിന്റെ അധ്യക്ഷതയിൽ അടിയന്തിര
ക്യാബിനറ്റ് യോഗം ചേർന്ന് തീരുമാനമെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button