News
വയനാട്ടില്‍ ജീപ്പിനടിയിൽപ്പെട്ട് രണ്ട് വയസുകാരി മരിച്ചു
വയനാട്: വയനാട്ടില്‍ പിക്കപ്പ് ജീപ്പിനടിയിൽപ്പെട്ട് നേപ്പാൾ സ്വദേശിയായ രണ്ട് വയസുകാരി മരിച്ചു. വയനാട് തൊണ്ടർനാട് ഫാമിൽ ജോലി ചെയ്യുന്ന കമൽ ജാനകി ദമ്പതികളുടെ മകളായ മുന്ന ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ ജീപ്പിനടിയിൽ പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.