News
പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന യുവാവ് അറസ്റ്റിൽ
കണ്ണൂർ : പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ചക്കരക്കല്ലിലാണ് സംഭവം. ബാവോട് സ്വദേശി സുമേഷാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സുമേഷ് അയൽവാസിയുടെ പശുക്കിടാവിനെ കയറഴിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിൽ മരങ്ങൾക്കിടയിൽ കെട്ടിയിട്ട് ക്രൂര പീഡനം നടത്തിയത്. ഇരുകാലുകളും കൂട്ടിക്കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങി പശു ചാവുകയായിരുന്നു. പശുവിനെ മാറ്റിക്കെട്ടാന്‍ നോക്കുമ്പോഴാണ് കിടാവിനെ കാണാതെപോയത് ശ്രദ്ധയില്‍പ്പെട്ടത്.
പശുക്കിടാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. ഭവനഭേദനം,മോഷണം,മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. സംഭവസ്ഥലത്ത് നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന വസ്ത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ സുമേഷിനെ റിമാൻഡ് ചെയ്തു.