Top Stories
ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ
ലണ്ടൻ: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കർസർവേറ്റീവ് പാർട്ടി എംപിയും മന്ത്രിയുമായ നദീൻ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിൽ പുറംലോകത്തെ അറിയിച്ചത്.
മന്ത്രിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താൻ ആരോഗ്യവിദഗ്ധർ ശ്രമിച്ചുവരികയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീൻ ഡോറിസ് അടുത്ത ദിവസങ്ങളിൽ ഇടപഴകിയിരുന്നതായി റിപ്പോർട്ടുണ്ട്. മന്ത്രിയുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ബ്രിട്ടണിൽ നിലവിൽ ആറ് പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 370 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.