Top Stories
കൊറോണ: അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിങ്ടൺ : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക. വെള്ളിയാഴ്ച വൈകിട്ടോടെ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫെഡറൽ ഫണ്ടിൽനിന്ന് 50,000 കോടി യു.എസ്. ഡോളർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.
അമേരിക്കക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്തെ എല്ലാ ആശുപത്രികളോടും അടിയന്തര സന്നദ്ധതാ പദ്ധതി ആവിഷ്കരിക്കാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾക്ക് അവകാശപ്പെട്ട പരിചരണം ലഭ്യമാക്കുന്നിതിന് തടസ്സം സൃഷ്ടിക്കുന്ന എന്തിനെയും നീക്കം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
US President Donald Trump: I am officially declaring a national emergency. #Coronavirus pic.twitter.com/BTpXMkx0RC
— ANI (@ANI) March 13, 2020