News
കല്ലട ഇറിഗേഷൻ കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം : പുനലൂർ കല്ലട ഇറിഗേഷന്റെ വലത് കര കനാലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. രാത്രി 10.45 മണിയോടെയായിരുന്നു 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിലൂടെ ഒഴുകി പോകുന്ന മൃതദേഹം സമിപവാസികൾ കാണുകയായിരുന്നു.
ഇടമൺ സത്രം ജംഗ്ഷന് സമീപത്തെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിലെ പാലത്തിലെ കനാലിലാണ് സ്ത്രീ ഒഴുകി പോകുന്നത് കണ്ടത്. ഇത് നാട്ടുകാർ കരയ്ക്കു അടുപ്പിച്ച ശേഷം തെന്മല പൊലിസിൽ അറിയിച്ചു. സ്ഥലത്തെത്തിയ എസ്.ഐ പ്രവീണിന്റെ നേതൃത്വത്തിൽ മൃതദേഹം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.