News
ബിഗ്ബോസ് താരം രജിത്കുമാറിന് ജാമ്യം
കൊച്ചി : നെടുമ്പാശ്ശേരി എയർപോർട്ടിൽ വിലക്ക് ലംഘിച്ച് സ്വീകരണ പരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് വൈകിട്ട് ആലുവ പൊലീസ് സ്റ്റേഷനിൽ ഹാജറായ രജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി.
രജിത് തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന രജിത് പൊലീസുമായി സംസാരിക്കുകയും ഇന്ന് തന്നെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്യുകയായിരുന്നു. രജിതിന്റെ വീട്ടില്‍ സന്ദര്‍ശകര്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.