Top Stories

ഗൊഗോയി ലജ്ജയില്ലാത്ത ലൈംഗിക വൈകൃതമുള്ള ജഡ്ജി:കട്ജു

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഇന്ത്യൻ ജുഡീഷ്യറിയിൽ രഞ്ജൻ ഗൊഗോയിയെ പോലെ ലജ്ജയില്ലാത്ത ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ കണ്ടിട്ടില്ലന്നാണ് കട്ജു ട്വിറ്ററിൽ കുറിച്ചത്.

‘ഞാൻ 20 വർഷം അഭിഭാഷകനായും 20 വർഷം ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്. ഒരുപാട് നല്ല ജഡ്ജിമാരേയും മോശം ജഡ്ജിമാരേയും എനിക്കറിയാം. എന്നാൽ ഇന്ത്യൻ ജുഡീഷ്യറിയിൽ രഞ്ജൻ ഗൊഗോയിയെ പോലെ ലജ്ജയില്ലാത്തതും ലൈംഗിക വൈകൃതമുള്ളതുമായ ഒരു ജഡ്ജിയെ ഞാൻ കണ്ടിട്ടില്ല. ഇയാൾക്കില്ലാത്ത ഒരു ദുശ്ശീലവും ഇല്ലായിരുന്നു’ എന്നാണ് മാർക്കണ്ഡേയ കട്ജു ട്വീറ്ററിൽ കുറിച്ചത്.

ഗൊഗോയിയെ രാജ്യസഭാ അംഗമാക്കുന്നതിനെതിരെയുള്ള പ്രതിഷേധം എന്നതിലുപരി ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസികതയെയും അന്തസ്സിനേയും സംശയത്തിൽ നിർത്തുന്ന വാക്കുകളാണ് കട്ജു ട്വിറ്ററിൽ കുറിച്ചത്. ജുഡീഷ്യറിക്കുള്ളിൽ കാലങ്ങളായി നിലനിൽക്കുന്ന അസഹിഷ്ണുതയുടെ തെളിവാണ് കട്ജുവിന്റെ വാക്കുകൾ. മോശം ജഡ്ജിമാരുടെ മോശം പ്രവർത്തികൾ ഒക്കെ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയും കാലം മാർക്കണ്ഡേയ കഡ്ജു വാതുറന്നില്ല എന്നതും സംശയകരമാണ്. ന്യായാധിപന്മാരുടെ നീതി ബോധത്തെ പൊതുജനം സംശയദൃഷ്ടിയോടെ നോക്കിക്കാണാൻ ഇടയാക്കുന്നതാണ് കട്ജുവിന്റെ വാക്കുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button