News
രഞ്ജൻ ഗൊഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഇറങ്ങി പോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.
ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന മുൻ ജഡ്ജിമാരടക്കം രൂക്ഷമായ വിമർശനമുന്നയിക്കുകയുമുണ്ടായി. ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിക്കുകയുണ്ടായി. ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത നടപടി ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേ സമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വിമർശനങ്ങളിൽ താൻ വിശദീകരണം നൽകുമെന്ന് ഗൊഗോയ് മുൻപ് അറിയിച്ചിരുന്നു.