Top Stories
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിച്ചു
ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് ഗവർണർക്ക് രാജിക്കത്ത് കൈമാറും.
ഇന്ന് വൈകിട്ട് അഞ്ചു മണിക്കകം വിശ്വാസവോട്ട് പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് പ്രകാരം എംഎൽഎമാർക്ക് വിപ്പും നൽകിയിരുന്നു. എന്നാൽ 16 വിമത എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ച സാഹചര്യത്തിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജി വയ്ക്കാൻ സാധ്യതയുണ്ടന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയെ
അനുകൂലിക്കുന്ന ആറ് മന്ത്രിമാരടക്കം 22 കോൺഗ്രസ് എംഎൽഎമാർ കഴിഞ്ഞയാഴ്ച രാജി വച്ചതോടു കൂടിയാണ് കമൽനാഥ് സർക്കാരിന്റെ ഭാവി തുലാസിൽ ആയത്. തിരഞ്ഞെടുപ്പിനുശേഷം സ്ഥാനമാനങ്ങൾ ഒന്നും ലഭിക്കാത്തതിൽ അസംതൃപ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് സിന്ധ്യയെ അനുകൂലിക്കുന്ന എംഎൽഎമാർ കൂട്ട രാജിവെച്ചത്.